മുക്കം: യുവജനങ്ങൾക്കും പാർശ്വവത്കരിക്കപെട്ടവർക്കും വരുമാനം ഉറപ്പാക്കാൻ കുടുംബശ്രീ സംസ്ഥാന മിഷൻ നഗരസഭകളിൽ നടപ്പാക്കുന്ന 'ഒപ്പം' കാമ്പയിന് മുക്കം നഗരസഭയിൽ തുടക്കമായി. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി.ചാന്ദ്നി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ സി.ടി രജിത അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കുഞ്ഞൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വ്യവസായ ഓഫീസർ വിപിൻദാസ് ക്ലാസെടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ, കൗൺസിലർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, വിശ്വനാഥൻ നികുഞ്ജം, വസന്തകുമാരി, പി.ജോഷില, അശ്വതി സനൂജ്, ബിജുന,ബിന്ദു, എം.കെ.യാസർ എന്നിവർ പ്രസംഗിച്ചു. ഫെബ്രുവരി 29 വരെ നടക്കുന്ന കാമ്പയിന്റെ ഭാഗമായി അർഹരായ ആളുകളെ കണ്ടെത്തി പരിശീലനം നൽകി വരുമാനാധിഷ്ഠിത തൊഴിലിനും സ്വയം തൊഴിലിനും അവസരമൊരുക്കും. 20 വർഷമായി പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭമായ ഫ്രന്റ് ഹോട്ടലിന്റെ പ്രവർത്തകരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |