മലപ്പുറം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാധാരണ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുന്ന സംസ്ഥാനസർക്കാരിന്റെ ബഡ്ജറ്റിനെതിരെ രാപ്പകൽ സമരം സംഘടിപ്പിക്കുവാൻ മലപ്പുറത്ത് ചേർന്ന യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തിൽ ചെയർമാൻ പി.ടി അജയ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഷ്റഫ് കോക്കൂർ സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.
കളക്ട്രേറ്റ് പരിസരത്ത് നടക്കുന്ന രാപ്പകൽ സമരം 13ന് വൈകിട്ട് നാലിന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലു മുതൽ ഏഴ് വരെ തിരൂരങ്ങാടി, വേങ്ങര, മങ്കട, തിരൂർ, പൊന്നാനി, തവനൂർ എന്നീ നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരും വനിതാലീഗ്, മഹിളാ കോൺഗ്രസ് മറ്റു വനിതാ സംഘടനാ പ്രവർത്തകരും ഏഴു മുതൽ കോട്ടയ്ക്കൽ, മലപ്പുറം, മഞ്ചേരി, ഏറനാട് നിയോജകമണ്ഡലങ്ങളിലെയും രാത്രി ഒമ്പതു മുതൽ ജില്ലയിലെ യു.ഡി.വൈ.എഫ്, യു.ഡി.എസ്.എഫ് പ്രവർത്തകരും 14ന് രാവിലെ ഏഴുമുതൽ പെരിന്തൽമണ്ണ, താനൂർ, നിലമ്പൂർ, വള്ളിക്കുന്ന്, കൊണ്ടോട്ടി, വണ്ടൂർ നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും ട്രേഡ് യൂണിയൻ പ്രവർത്തകരും സമരത്തിൽ പങ്കാളികളാകും.
14ന് രാവിലെ 10ന് നടക്കുന്ന സമരത്തിന്റെ സമാപനം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അഡ്വ. വി.എസ്. ജോയ്, എൻ.എ. കരീം, എം. അബ്ദുള്ളക്കുട്ടി, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി, കെ.പി. നൗഷാദലി, അബ്ദുൾ ഗഫൂർ, സുരേഷ് പൊൽപ്പാക്കര, എ.ജെ. ആന്റണി, ഒ.ജെ. ബിജു , പി.പി.റഷീദ്, ഗോപാലകൃഷ്ണൻ, എ.കെ. നാസർ, വി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |