തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് അവസരമൊരുക്കാൻ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ കോൺക്ളേവ് സംഘടിപ്പിച്ചു. ഹോട്ടൽ അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച 'ഹയർ എജ്യൂക്കേഷൻ കോൺക്ളേവിൽ" വിദേശ പ്രതിനിധികളും വിദ്യാഭ്യാസ വിചക്ഷണരും അക്കാഡമിക് രംഗത്തെ പ്രമുഖരും മുൻ വി.സിമാരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വിദേശ സർവകലാശാലകളിൽ പോയ വിദ്യാർത്ഥികൾ തങ്ങ കേരളം വിടാൻ പ്രേരകമായ കാരണങ്ങൾ, വിദേശ പഠന അനുഭവങ്ങൾ തുടങ്ങിയവ ഓൺലൈനിലൂടെ യു.ഡി.എഫ് നേതാക്കളുമായി സംവദിച്ചുകൊണ്ടാണ് ഉദ്ഘാടന സെഷൻ നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇ.ടി. മുഹമ്മദ് ബഷീർ, സി.പി .ജോൺ, ഷിബു ബേബി ജോൺ, ജോയ് എബ്രഹാം, സലിം പി. മാത്യു, രാജൻ ബാബു, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എന്നിയ യു.ഡി.എഫ് നേതാക്കൾ സംസാരിച്ചു. വിവിധ വിഷയങ്ങളിലായി നടന്ന പ്രത്യേക സെഷനുകളിൽ വിദ്യാഭ്യാസ വിചക്ഷണർ അവരുടെ ആശയങ്ങൾ പങ്കുവച്ചു. സമ്മേളനത്തിൽ ഉരുത്തിരിയുന്ന നയങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് യു.ഡി.എഫ് പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |