മലപ്പുറം; സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ മേഖലയായ നിർമ്മാണ രംഗത്തിന് ആശ്വാസം പകരുന്ന നടപടികളൊന്നും കേന്ദ്ര,സംസ്ഥാന ബഡ്ജറ്റുകളിലില്ലെന്ന് ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു.
സിമന്റ്, സ്റ്റീൽ എന്നിവയുടെ വിലവർദ്ധന തടയാൻ കേന്ദ്ര ബഡ്ജറ്റിൽ ഒരു നിർദ്ദേശവും ഇല്ല .സംസ്ഥാന ബഡ്ജറ്റിൽ നിർദ്ദേശിച്ച പുതിയ നികുതികൾ ഒട്ടുമിക്കവയും നിർമ്മാണ മേഖലയ്ക്ക് ദോഷം ചെയ്യുന്നവയാണ്. ജില്ലാ പ്രസിഡന്റ് അമീർ പാതാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പി.ആർ.ഒ ഡോ.യു.എ. ഷബീർ, ജില്ലാ സെക്രട്ടറി വി.കെ.എ. റസാഖ്, ട്രഷറർ നഫ്സൽ ബാബു,ഭാരവാഹികളായ ഷിഹാബ് മങ്കരത്തൊടി, ഉമ്മർ കല്ലറ, കെ. അബ്ദുറഹ്മാൻ , എ. ജാഫർ അലി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |