പെരിന്തൽമണ്ണ: പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ 1995 എസ്.എസ്.എൽ.സി ബാച്ചിലെ കൂട്ടുകാർ സ്നേഹവീട് കൈമാറി. 11ലക്ഷം രൂപ ചെലവിൽ 900 സ്ക്വയർ ഫീറ്റിലാണ് പഴയ സഹപാഠിയുടെ കുടുംബത്തിന് വീടൊരുക്കിയത്. നിലമ്പൂർ മൂത്തേടം പനമ്പറ്റയിൽ 5 സെന്റ് ഭൂമി സ്വന്തമായുണ്ടായിരുന്ന കുടുംബത്തിന് 900 സ്ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചു നൽകിയത്. സ്നേഹ കൂട്ടായ്മയെ അഭിനന്ദിക്കാൻ പി.വി.അൻവർ എംഎൽഎ, ഫാ.ഡൊമിനിക് വളകോടിയിൽ, മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് പി.ഉസ്മാൻ, വൈസ് പ്രസിഡന്റ് എ.ടി.റെജി തുടങ്ങിയവർചടങ്ങിനെത്തി. അബ്ദുൽ സലാം, കെ.സുരേന്ദ്രൻ, ജോസി വർഗീസ്, എന്നിവരുടെ നേതൃത്വത്തിലാണ് ഭവനനിർമ്മാണ കമ്മിറ്റി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |