കുറ്റിപ്പുറം: കുറ്റിപ്പുറം നോർത്ത് ജി.എൽ.പി സ്കൂളിലെ പ്രധാനാദ്ധ്യാപകൻ പി.എം.ശ്രീകുമാറിനുള്ള(ഉണ്ണി മാഷ്) യാത്രയയപ്പ് സമ്മേളനവും 113ാം വാർഷികവും പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സയ്യിദ് ഫൈസൽ അലി സഖാഫി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ ഹരീഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സ്കൂളിന്റെ വാർഷിക റിപ്പോർട്ട് അജിമോൾ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജയകുമാർ, മെമ്പർ സുലൈഖ, സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വാസുണ്ണി, പി.ടി.എ പ്രസിഡന്റ് അസ്കർ സംസാരിച്ചു. സ്കൂളിന്റെ സ്ഥാപകരിൽ ഉൾപ്പെട്ട എ.എ.കുഞ്ഞാപ്പുട്ടി, ഹൈദരു ഹാജി, ശ്യാമള ടീച്ചർ, ദേവരാജൻ മാസ്റ്റർ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |