പെരിന്തൽമണ്ണ: ശുചിത്വ പാഠം സ്വായത്തമാക്കി കൊളത്തൂർ ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ. ദേശിയ ഹരിത സേന സ്കൂൾ യൂനിറ്റിന്റെ കീഴിൽ പുലാമന്തോൾ കുന്തിപ്പുഴയോരം വൃത്തിയാക്കി. പുഴയൊരു വരദാനം വീണ്ടെടുക്കാം സംരക്ഷിക്കാം എന്ന പേരിലാണ് നടന്ന ശുചീകരണ പരിപാടി നടന്നത്. പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഷാഹുൽ ഹമീദ് അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്ഒഡി കെ.ടി അസ്കർ അലി സഖാഫി, എൻ.പി ഖാലിദ്, എൻജിസി കോ-ഓർഡിനേറ്റർ ടി.ദിജേഷ്, മുജീബ് റഹ്മാൻ വെങ്ങാട്, പി.ശിഹാബ് പ്രസംഗിച്ചു. അദ്ധ്യാപകരായ അബ്ദുല്ലത്തീഫ്, ജൂലി തോമസ്, വി.പി ബിന്ദു നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |