പെരിന്തൽമണ്ണ: സംസ്ഥാന ചെറുകിട മര വ്യവസായ അസോസിയേഷൻ മങ്കട ഏരിയ സമ്മേളനം അങ്ങാടിപ്പുറത്ത് നടന്നു. അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.പി. സതു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. രവീന്ദ്രൻ അദ്ധ്യക്ഷനായി.
അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി പള്ളിയാൽ തൊടി രവീന്ദ്രൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം. സുധീഷ്, വ്യാപാരി വ്യവസായി സമിതി മങ്കട ഏരിയ സെക്രട്ടറി എം. ഷൈജേഷ്, പ്രസിഡന്റ് കെ.എം നൗഫൽ, പി .രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി രതീഷ് കല്ലിങ്ങൽ (പ്രസിഡന്റ്), പി രവീന്ദ്രൻ (സെക്രട്ടറി), പഞ്ഞൻ പുഴയ്ക്കൽ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |