എടപ്പാൾ: ദീർഘകാലം പൊറൂക്കാവ് ഭഗവതിക്ഷേത്ര കമ്മിറ്റി ജോ: സെക്രട്ടറിയായിരുന്ന പത്താരിയിൽ അരവിന്ദന്റെ ദേഹവിയോഗത്തിൽ ക്ഷേത്ര കമ്മിറ്റി അനുശോചിച്ചു. ക്ഷേത്രം പ്രസിഡന്റ് സി.വാസു അദ്ധ്യക്ഷത വഹിച്ചു .ക്ഷേത്രം സെക്രട്ടറി സി.രവീന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.വേലായുധൻ, ജോ: സെക്രട്ടറി കെ.കൃഷ്ണൻകുട്ടി, കമ്മിറ്റി അംഗങ്ങളായ പിവി.ശ്രീനിവാസൻ, പി. സ്വാമിനാഥൻ, എ.പി. ശ്രീനിവാസൻ, ബാലചന്ദ്രൻ പ്രശാന്തം, സി.ശിവപ്രസാദ്, വാസുദേവൻ പ ത്താരിയിൽ, സി.പുരുഷോത്തമൻ, മുൻ ക്ഷേത്ര കമ്മിറ്റി അംഗം കെ.ശങ്കുണ്ണി, ക്ഷേത്രം ഓഫീസ് സെക്രട്ടറി രഘുനാഥ് എന്നിവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |