SignIn
Kerala Kaumudi Online
Friday, 14 June 2024 7.11 AM IST

'എന്നിടം' പദ്ധതി ആരംഭിച്ചു

img
ചോറോട് പതിനൊന്നാം വാർഡ് എന്നിടം പദ്ധതി കെ.കെ തുളസി ഉദ്ഘാടനം ചെയ്യുന്നു

വടകര: കുടുംബശ്രീ മിഷൻ എല്ലാ വാർഡുകളിലും ഏ.ഡി.എസുകളിൽ അയൽക്കൂട്ട അംഗങ്ങൾക്കായി ഒരുക്കുന്ന പദ്ധതി 'എന്നിടം' ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ ഹരിശ്രീ അങ്കണവാടിയിൽ ആരംഭിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. തുളസി ഉദ്ഘാടനം ചെയ്തു. ഏ.ഡി.എസ് പ്രസിഡന്റ് ഗീത എം.ടി.കെ. അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ പ്രസംഗിച്ചു. ചോറോട് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.മോഹൻദാസ്, ചോറോട് കുടുംബാരോഗ്യ കേന്ദ്രം ജെ.എച്ച് .ഐ സുനിൽകുമാർ ക്ലാസെടുത്തു. സി.ഡി.എസ് അംഗം ലീബ പി.ടി.കെ സ്വാഗതവും ജയശ്രീ കെ.പി നന്ദിയും പറഞ്ഞു. കലാപരിപാടികളുമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, ADS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.