SignIn
Kerala Kaumudi Online
Friday, 14 June 2024 9.41 AM IST

അഞ്ചിടത്ത് അപകടങ്ങൾ

acci

കോന്നി : കോന്നിയിൽ ഇന്നലെ അഞ്ചിടങ്ങളിൽ വാഹന അപകടങ്ങൾ ഉണ്ടായി. പുലർച്ചെ ഒരുമണിയോടെ കാർ കോന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സ്റ്റേഷന് സമീപം പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കൈവരിയിൽ ഇടിച്ചുകയറുകയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന പെരുമ്പാവൂർ സ്വദേശി വർഗീസി (35)നും ഭാര്യക്കുമാണ് പരിക്കേറ്റത്. പുലർച്ചെ മൂന്ന് മണിയോടെ വകയാറിൽ പച്ചക്കറി കയറ്റിവന്ന വാൻ താഴ്ചയിലേക്ക് മറിഞ്ഞു. മുറിഞ്ഞകല്ലിൽ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു. കൂടൽ ഇഞ്ചപ്പാറയിലും കാറുകൾ കൂട്ടിയിടിച്ചു. അതുമ്പുംകുളം ഞള്ളൂർ ഭാഗത്ത് പിക് അപ് വാൻ റോഡരികിൽ ഇടിച്ചും അപകടമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.