വള്ളിക്കുന്ന്: പഞ്ചായത്ത് 16-ാം വാർഡ് കൊങ്ങം ബസാർ ബുർജ് ബസാർ റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. പരിപാടി ലീഗ് നിയോജക മണ്ഡലം സെക്രട്ടറി പി.പി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺ. പ്രസിഡന്റ് കോശി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് സദ്‌ഗമയ, ഇർഷാദ്, ബൂത്ത് പ്രസിഡന്റ് ജുമൈലത്ത്, സഞ്ജയ്, സെയ്ഫുദ്ദീൻ, രഞ്ജുസ്, അജിത് മംഗലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. റനീഷ്, അഹമ്മദ്, രാജൻ, ഷംസീർ, ഷജീർ, അനീസ്, വി.പി. റഫീഖ്, ചെറിയ ബാവ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |