മലപ്പുറം : മലപ്പുറം ഉപജില്ലയിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അദ്ധ്യാപകരുടെ സംഗമവും എല്‍.എ സെമിനാറും സ്‌കൗട്ട് ഭവനില്‍ നടന്നു. മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. മലപ്പുറം എ.ഇ.ഒ സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ അസിസ്റ്റന്റ് ലീഡര്‍ ട്രെയ്‌നർ പദവി നേടിയ വരിക്കോടന്‍ അബ്ദു റൗഫിനെ ആദരിച്ചു. സ്‌കൗട്ട് ട്രെയിനർമാരായ ഫാരിസ് , എ.ടി. കുഞ്ഞുമുഹമ്മദ്, മുജീബ് റഹ്മാന്‍, പൊന്നൂസ് കുര്യന്‍, സി.പി. സുമലത, ബാലാമണി എന്നിവര്‍ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |