വേങ്ങര: ബി.ജെ.പി വേങ്ങര മണ്ഡലം വികസിത ഭാരത സങ്കല്പ സഭ സംഘടിപ്പിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തിനാണ് മണ്ഡലം തലത്തിൽ വികസിത ഭാരത സങ്കല്പ സഭ സംഘടിപ്പിച്ചത്. സെൻട്രൽ ജില്ലാ ജനറൽ സെക്രട്ടറി കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എൻ ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ.ശ്രീധർ , ജില്ലാ ട്രഷററും വേങ്ങര മണ്ഡലം പ്രഭാരിയുമായ സുകുമാരൻ ചക്കുമാട്ടിൽ, ജില്ലാ സോഷ്യൽ മീഡിയ കൺവീനർ ബൈജു തൊട്ടിയിൽ . മണ്ഡലം സെക്രട്ടറി സി. വിനു എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |