വണ്ടൂർ : മുൻ എം.എൽ.എ എൻ. കണ്ണനു നേരെയുള്ള വർഗ്ഗീയ പ്രചാരണത്തിൽ പ്രതിഷേധിച്ച്, പട്ടികജാതി ക്ഷേമസമിതി വണ്ടൂർ ഏരിയ കമ്മിറ്റി അങ്ങാടിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു. പൊതുയോഗം പി.കെ.എസ് ജില്ലാ സെക്രട്ടറി പി.പി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.
എൻ കണ്ണൻ 1999 ൽ നിയസഭയിൽ അവതരിപ്പിച്ച സബ്മിഷനിൽ, വർഗീയ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് നടക്കുന്ന പ്രചാരണത്തിനെതിരെയാണ് പട്ടികജാതി ക്ഷേമസമിതി വണ്ടൂരിൽ മനുഷ്യകൂട്ടായ്മ സംഘടിപ്പിച്ചത്.
കുഞ്ഞാലി മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നിരവധിപേർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് എൻ. അയ്യപ്പൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |