കാളികാവ്: കാട്ടാനകളും കടുവകളും ഭീതി വിതയ്ക്കുന്ന ചോക്കാട് ചിങ്കക്കല്ല് കോളനിയിൽ വൈദ്യുതി കണക്ഷൻ പോലുമില്ലാതെ നാല് ആദിവാസി കുടുംബങ്ങൾ. ആദിവാസികളായ കുട്ടൻ, മാതി, വിജയൻ, ഗീത എന്നിവർക്കാണ് വൈദ്യുതി കണക്ഷൻ പോലുമില്ലാത്തത്.ഇതിൽ ഗീത അന്തിയുറങ്ങുന്നത് പ്ലാസ്റ്റിറ് വലിച്ചു കെട്ടിയ ഷെഡിലാണ്.
നേരം ഇരുട്ടുന്നതോടെ കാട്ടാനകളും മറ്റു മൃഗങ്ങളും ഇറങ്ങും. നേരം ഇരുട്ടിയാൽ ഒരാൾക്കും പുറത്തിറങ്ങാനാവില്ല. പ്രകാശമില്ലാത്തതിനാൽ കാട്ടാന വീട്ടുമുറ്റത്ത് വന്നു നിന്നാൽ പോലും കാണാനാവില്ല.പ്ലാസ്റ്റിക് ഷെഡുകളിലും കൊച്ചു വീടുകളിലുമാണ് ഇവർ കഴിയുന്നത്.
ഒട്ടേറെ പരാതികൾ നൽകിട്ടും വഴിവിളക്ക് പോലും സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം ചെലവഴിച്ച് ഒരു മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു.ഇതാകട്ടെ ഒരാഴ്ച പോലും പ്രകാശിച്ചിട്ടില്ല.
ഈ ലൈറ്റ് പ്രകാശിച്ചിരുന്നെങ്കിൽ ആനക്കൂട്ടം വരുന്നതെങ്കിലും കാണാമായിരുന്നു. ചെറിയ തകരാറു മാത്രമുള്ള ലൈറ്റ് രണ്ടു വർഷത്തോളമായിട്ടും നന്നാക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചിട്ടില്ല. നേരത്തെ വനം വകുപ്പിന്റെ ഒരു സോളാർ സ്‌ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു.ഇപ്പോൾ ഇതും പ്രകാശിക്കുന്നില്ല.
കാട്ടാനകളുടെ കൂട്ടം വീട്ടുമുറ്റത്ത് നിൽക്കുന്ന ശബ്ദം കേട്ട് ഉറങ്ങാതെ പേടിച്ചു വിറച്ചാണ് കുടുംബങ്ങൾ പല ദിവസങ്ങളിലും കഴിയുന്നത്.
സൗകര്യളുമില്ല
കുടിവെള്ളമോ പ്രാഥമിക കാര്യങ്ങൾക്കുള്ള സൗകര്യമോ ഒരു കുടുംബത്തിനുമില്ല. കുടിവെള്ളത്തിന് ചോലയിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.
ആദിവാസികളുടെ വീടുകൾ വനത്തോട് ചേർന്നാണ് നിർമ്മിച്ചിട്ടുള്ളത്.വീടുകളുടെ അടുത്തേക്ക് കാട്ടാന വരുന്നത് തടയുന്നതിനുള്ള യാതൊരു മാർഗ്ഗവുമില്ല.പകൽ സമയം പോലും ധൈര്യമായി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്
നിലവിലുള്ള വീടുകൾ പലതും ജീർണ്ണിച്ച അവസ്ഥയിലുമാണ്.
ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐ.ടി.ഡി.പിയുടെ ഒരുദ്യോഗസ്ഥനും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല
ആദിവാസി കുടുംബങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |