മലപ്പുറം: ജില്ലയിലെ സ്‌കൂളുകളിൽ കൈറ്റ് 3083 റോബോട്ടിക് കിറ്റുകൾ വിന്യസിച്ചു. ഈ അദ്ധ്യയന വർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയിൽ പഠനവും പ്രായോഗിക പരിശീലനവും നടത്തുന്നതിനായി ജില്ലയിലെ 201 ഹൈസ്‌കൂളുകളിൽ 3083 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അദ്ധ്യായത്തിലാണ് സർക്യൂട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്സവേറ്ററുകളടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |