ചങ്ങരംകുളം :മഴക്കാലരോഗങ്ങളെ കുറിച്ച് ജനകീയ ബോധവൽക്കരണവുമായി വിദ്യാർത്ഥിനികൾ. പാവിട്ടപ്പുറം അസ്സബാഹ് എച്ച്.എസ്.എസിലെ ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണം നടത്തിയത്. വീടുകൾ തോറും സന്ദർശനം നടത്തി വീടും പരിസരവും വൃത്തിയാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യപരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും വിദ്യാർത്ഥിനികൾ ജനങ്ങളെ ബോധവത്കരിച്ചു. ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. പ്രിൻസിപ്പൽ പി.വി.വില്ലിംഗ്ട്ടൺ, ഗൈഡ് ക്യാപ്ടൻ ടി.എസ്.സുമിത, അധ്യാപകരായ തൻസീർ, അബ്ദുൽ ലത്തീഫ് ,കെ.റംല, എസ്.സജ്ന , ബി.പി.ജംസിയ, അഹമ്മദ് പറയങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |