പൊന്നാനി: എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂൾ ഇരുമ്പിളിയവും പൊന്നാനി ഫിലിം സൊസൈറ്റിയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ചലച്ചിത്രസ്വാദന ക്യാമ്പ് നടത്തി. സ്‌കൂൾ സെക്രട്ടറി മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡൻറ് സുരേഷ് മലയത്ത് അദ്ധ്യക്ഷനായിരുന്നു. ഫിലിം ക്ലബ് കൺവീനർ തുളസി സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ നജ്മുദ്ദീൻ,ഹെഡ്മാസ്റ്റർ അഷ്റഫ് അലി കാളിയത്ത്, ഡെപ്യൂട്ടി എച്ച്.എം.ഷമീമ , അജിത്ത്,റംസി,എന്നിവർ ആശംസകൾ നേർന്നു. പ്രമുഖ ചലച്ചിത്ര നിരൂപകൻ മധു ജനാർദ്ദനൻ, പൊന്നാനി ഫിലിം സൊസൈറ്റി ഭാരവാഹി റിയാസ്അഹമ്മദ് എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് മുനീർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |