കാളികാവ്: സംസ്ഥാന സർക്കാരിന്റെ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം
പദ്ധതിയുടെ ഭാഗമായി കാളികാവ് പഞ്ചായത്തും കൃഷി വകുപ്പും ചേർന്ന് പച്ചക്കറി വിത്ത് നടീൽ കർമ്മം നടത്തി.
കാളികാവ് കൂനിയാറയിലെ മണ്ണാറക്കാടൻ സിദ്ദിഖിന്റെ ഒന്നര ഏക്കറിൽ നടത്തുന്ന പച്ചക്കറികൃഷിക്കുള്ള വിത്തുകളാണ് നടീൽ നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് പി.ഷിജിമോൾ നടീൽ ഉദ്ഘാടനം ചെയ്തു.
പാരമ്പര്യ കർഷകനായ സിദ്ദിഖിന്റെ ഒന്നര ഏക്കർ കൃഷിയിടത്തിൽ വെണ്ട, പയർ, മത്തൻ, കുമ്പളം, വെള്ളരി, ചീര, പച്ചമുളക്, പാവക്ക തുടങ്ങി എല്ലാ തരം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുബൈദ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. മൂസ, കൃഷി ഓഫീസർ വി.എം സമീർ, കൃഷി അസിസ്റ്റന്റ് ഹിന്ദുജ, ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ എസ് നുജൂം തുടങ്ങിയവർ നടീൽ പരിപാടികളിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |