തിരൂരങ്ങാടി: ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആശ്വാസമായി തിരൂരങ്ങാടി നഗരസഭ വാർഷിക പദ്ധതിയിൽ ബഡ്സ് സ്കൂൾ സെപ്തംബറിൽ ചന്തപ്പടിയിൽ തുടങ്ങാൻ തീരുമാനിച്ചു. പദ്ധതിയിൽ 25 ലക്ഷം രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. അദ്ധ്യാപക ഇന്റർവ്യൂ എട്ടിന് നടക്കും. തുടർന്ന് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കും.ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ സെന്റർ കൂടുതൽ മികവുറ്റതാക്കാൻ പദ്ധതി തയ്യാറാക്കി. ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. . സെക്രട്ടറി റംസി ഇസ്മായിൽ, പ്രൊജ്കട് ഓഫീസർ പി.പി.സ്മിത, ജില്ലാ കുടുംബശ്രീ മീഷൻ എ.ഡി.എം സി അസ്‌കർ, ഐ.സി.ഡി.എസ് ഓഫീസർ വിദ്യബാലു പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |