താനാളൂർ: മീനടത്തൂർ മിസ്ബാഹുൽ അനാം മദ്രസ്സ കമ്മിറ്റിയുടെ ഈ വർഷത്തെ നബിദിനാഘോഷയാത്രയ്ക്ക് മീനടത്തൂർ അമ്മംകുളങ്ങര ഭഗവതി ക്ഷേത്ര പരിസരത്തെത്തിയപ്പോൾ ക്ഷേത്ര കമ്മിറ്റി സ്വീകരണം നൽകി. മുൻവർഷങ്ങളിലും അമ്മംകുളങ്ങര ക്ഷേത്ര കമ്മിറ്റി നബിദിനാഘോഷയാത്രക്ക് സ്വീകരണം നൽകിയിരുന്നു. സ്വീകരണത്തിന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ടി.പി.മുകേഷ്, സി.ജനിത്, കെ.പ്രേംജിത്, ടി.പി.മഹേഷ്, ബാവൂട്ടൻ, എൻ.പി. ലിനേഷ്, പ്രജിലാൽ, ടി.പി. പ്രദീപ് , കെ.ജയൻ , സുധീർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |