മലപ്പുറം: ജില്ലയിൽ 3500 കോടി രൂപയുടെ നിക്ഷേപവും 2000 തൊഴിലവസരങ്ങളുമായി നിക്ഷേപക സംഗമം നാളെ വൈകിട്ട് നാലിന് മലപ്പുറം വുഡ്‌ബൈൻ ഫോളിയേജിൽ നടക്കും.മന്ത്രി പി.രാജീവ് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയിൽ നിന്ന് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്തവരും ജില്ലയിൽ 20 കോടിയിലധികം നിക്ഷേപം നടത്തുന്നവരുമായ വ്യവസായികളുടെ നേതൃത്വത്തിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് സംരംഭകരുടെ സംഗമം സംഘടിപ്പിക്കുന്നത്. ജില്ലയിൽ വരാൻ പോകുന്ന സംരംഭങ്ങളെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും നിക്ഷേപ സാദ്ധ്യതകൾ അറിയിക്കുന്നതിനുമായാണ് സംഗമം നടത്തുന്നത്. രാത്രി ഏഴിന് മന്ത്രി പി.രാജീവിന്റെ വാർത്താസമ്മേളനവും വുഡ്‌ബൈൻ ഫോളിയേജിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |