താനളൂർ: താനളൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഒരു വർഷമായി നടന്നു വരുന്ന വ്യാപരോത്സവ ത്തിന്റെ മെഗാ നറുക്കെടുപ്പും കാലിക്കറ്റ് എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാപാട്ടിനുള്ള സ്വീകരണവും പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒ.ഉസ്മാൻ ഹാജി അദ്ധ്യക്ഷനായി. ജില്ല പ്രസിഡന്റ് പി.എ.ബാവ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ്, സർവീസ് ബാങ്ക് പ്രസിഡന്റ് പി.അഷ്റഫ്, പഞ്ചായത്ത് മെമ്പർ അബ്ദുൽ മജീദ് മംഗലത്ത് എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി. എയർ പോർട്ട് ഡയറക്ടർ മുനീർ മാടമ്പാപാട്ടിന് ഉപഹാരം നൽകി ആദരിച്ചു. നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.തോ ട്ടുങ്ങൽ അബ്ദുറഹ്മാൻ ഹാജി ചിത്രം നാസർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |