കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 20, 22 വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ആരോ പറഞ്ഞു ഒരേ ഛായയെന്ന്. അന്വേഷിച്ചപ്പോഴാണ് ശരിയാണെന്ന് മനസിലായത്. ഇരുവരും അച്ഛനും മകനും. 20-ാം വാർഡ് സ്ഥാനാർത്ഥി കെ.ആർ.അശോകനും 22-ാം വാർഡ് സ്ഥാനാർത്ഥി മാനവേന്ദ്രനും. നാട്ടുകാരായ കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് ഇരുവരും അങ്കത്തട്ടിലിറങ്ങിയത്. അശോകൻ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. 2,000 മുതൽ 2,015 വരെ മൂന്ന് ടേമിലായി പഞ്ചായത്ത് മെമ്പറായിട്ടുണ്ട്. മകൻ മാനവേന്ദ്രൻ ഡൽഹിയിൽ പഠിച്ചുകൊണ്ടിരിക്കേ എൻ.എസ്.യുവിന്റെ നേതാവായിരുന്നു. ഇപ്പോൾ തിരുവനന്തപുരം ലാ കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ്. സ്ഥാനാർത്ഥി നിർണയം കഴിഞ്ഞതോടെ ഇരുവരും പ്രചരണത്തിനിറങ്ങിക്കഴിഞ്ഞു. അച്ഛൻ മകനായും മകൻ അച്ഛനായും യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം വോട്ട് അഭ്യർത്ഥിച്ച് അക്കത്തട്ടിലിറങ്ങിയിരിക്കുകയാണ്. 2015ൽ അച്ഛൻ അശോകൻ 329 വോട്ടിന് വിജയിച്ച വാർഡിലാണ് മകൻ മാനവേന്ദ്രൻ ജനവിധി തേടുന്നത്. നൂറ് ശതമാനം വിജയം പ്രതീക്ഷിച്ചാണ് മാനവേന്ദ്രന്റെ പ്രചാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |