താനൂർ: പുകയില വിമുക്ത വിദ്യാലയ പ്രഖ്യാപനം ഒഴൂർ സി.പി.പി.എച്ച്.എം.എച്ച് സ്‌കൂളിൽ നടത്തി. പരിപാടി ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡനറ് ഇ.പി.മുജീബ് അദ്ധ്യക്ഷത വഹിച്ചു. ഒഴൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ഹനീഫ ചെറുകര, സ്‌ക്കൂൾ മാനേജർ സി.പി കുഞ്ഞുട്ടി,ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി.ഷാജി, കെ.കോയ, കെ.ടി ഇസ്മായിൽ, പ്രമീള കുമാരി , എം.ബിജു, മനോജ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ബാബു, ഷമീമ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന പുകയില വിരുദ്ധ അസംബ്ലിയിൽ പങ്കെടുത്തവർക്കുളള പ്രതിജ്ഞ ഒഴൂർ പി.എച്ച്.സി.എച്ച്.ഐ ഷാജി ചൊല്ലിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |