കോട്ടക്കൽ : ആട്ടീരി എ.എം.യു.പി. സ്‌കൂളിലെ 2025–26 അദ്ധ്യയന വർഷത്തെ കലോത്സവത്തിന് തുടക്കമായി. നാടകനടനും ആകാശവാണി ലളിതഗാന ഗായകനുമായ അനിൽ കുമാർ കരുമാട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്‌മാസ്റ്റർ എം. ജയചന്ദ്രൻ സ്വാഗതപ്രസംഗം നടത്തി. എം.ടി.എ. പ്രസിഡന്റ് നിഷ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. ഭാരവാഹിയും യുവഗായകനുമായ സ്വഫ്വാൻ ഗാനാലാപനം നടത്തി. കലോത്സവ കൺവീനർ ഹാരിസ് നന്ദി പറഞ്ഞു. പ്രധാന ഇനങ്ങളായ മോണോ ആക്ട്, നാടോടിനൃത്തം, ഒപ്പന, തിരുവാതിരക്കളി, ഗ്രൂപ്പ് ഡാൻസ്, ഇംഗ്ലീഷ് സ്‌കിറ്റ് തുടങ്ങിയവ കലോത്സവത്തിന്റെ അവസാന ദിവസം വേദി ഒന്നിൽ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |