വണ്ടൂർ : ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിശ്വകർമ്മ ദിനമായ സെപ്തംബർ 17 ന് വണ്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന സ്വർണ തൊഴിലാളികളെ ആദരിക്കലും നിർധനരായ കുട്ടികൾക്ക് സൗജന്യമായി കാതുകുത്തി സ്വർണ്ണക്കമ്മൽ അണിയിക്കലുംനടത്തി. വണ്ടൂർ വ്യാപാരഭവനിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് മച്ചിങ്ങൽ അലവിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എൻ.അബ്ദുൾ ഗഫൂർ ,വൈസ് പ്രസിഡന്റ് പി.എ.കെ ഫസൽ, അസോസിയേഷൻ സെക്രട്ടറി ടി.കെ.ജാഫർ, ട്രഷറർ സി.പി. തോമസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |