മലപ്പുറം: വിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റം അനിവാര്യമാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ തെറ്റായ നയങ്ങളാണ് വിദ്യാഭ്യാസ വൈകല്യങ്ങൾക്ക് കാരണമെന്നും ഡി.സി. സി മലപ്പുറം ജില്ലാ പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു. കെ.പി.എസ്.ടി.എ മാറ്റൊലി വിദ്യാഭ്യാസ പരിവർത്തന ജാഥയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ പി.സി.വേലായുധൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജാഥാ ക്യാപ്റ്റൻ കെ.അബ്ദുൾ മജീദ്, ജാഥ മാനേജർ അനിൽ വട്ടപ്പാറ, മുൻ സംസ്ഥാന പ്രസിഡൻ്റ വി.കെ.അജിത് കുമാർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |