പുലാമന്തോൾ: ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിൽ മുപ്പെട്ട് ചൊവ്വാഴ്ചയോടനുബന്ധിച്ച് ഗുരുതി തർപ്പണം നടന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 27ന് ത്രിപുരസുന്ദരി ഹോമം നടക്കും. രാവിലെ ഏഴുമുതൽ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 5.30ന് നവദുർഗ്ഗാ പൂജ, 6.30ന് ഭഗവതിസേവ, ഏഴിന് നൃത്ത
നൃത്യങ്ങൾ എന്നിവയും നടക്കും. നവാഹ യജ്ഞാചാര്യൻ തൃശൂർ വെള്ളത്തിട്ട് കിഴക്കേടത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന ഹോമത്തിന് 25ന് മുമ്പായി ബുക്ക് ചെയ്യണം. ഫോൺ: 9745039883
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |