പെരിന്തൽമണ്ണ: ലൈബ്രറി കൗൺസിൽ ആലിപ്പറമ്പ് പഞ്ചായത്ത് നേതൃസമിതി വാഴേങ്കട കെ.എൻ.എം എ.യു.പി സ്‌കൂളിൽ എൽ.പി, യു .പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി വാഴേങ്കട പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാമത്സരം നടത്തി. എൽ.പി വിഭാഗത്തിൽ ടി.ഷബ അംന ഒന്നും സി.ആദിദേവ്, ശിവദ രണ്ടും പി.ഹംദാൽ മൂന്നും സ്ഥാനങ്ങൾ നേടി. യു.പി വിഭാഗത്തിൽ ഫൈഹ ഫാത്തിമ, വി.പി നിഹാരിക , റിഫഫാത്തിമ എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. അദ്ധ്യാപിക ദിവ്യ വിജയികളെ പ്രഖ്യാപിച്ചു. സാഹിത്യകാരി പ്രീത പ്രകാശ് സമ്മാനങ്ങൾ നൽകി. വാർഡ് മെമ്പർ മുബാറക്കലി, ഹെഡ്മാസ്റ്റർ അബൂബക്കർ, പി.ടി.എ പ്രസിഡന്റ് ഷാഫി, മുഹമ്മദ് മുസ്തഫ, രാജേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |