കോട്ടക്കൽ : പാലസ്തീനുള്ള ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്കുവെട്ടിയിൽ നിന്നും കോട്ടക്കലിൽ റാലി നടത്തി. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ. കെ നാസർ ഫ്ളാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം. ഖലീൽ, ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ട്രഷറർ സി.കെ റസാഖ്, ഭാരവാഹികളായ മബ്റൂഖ് കറുത്തേടത്ത്, സി.പി. നൗഷാദ്, കെ.വി. ഷെരീഫ്, അമീർ പരവക്കൽ, കെ.വി.സലാം, സാജിദ് തയ്യിൽ, സമീറുദ്ധീൻ, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ടി.പി മുജീബ്, സെക്രട്ടറി ഫൈസൽ വാഫി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |