താനൂർ: നിറമരുതൂർ പഞ്ചായത്തിൽ നിർമ്മിക്കുന്ന മുൻ മുഖ്യമന്ത്രിയും താനൂർ എം.എൽ.എയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സ്മാരക ബഡ്സ് സ്‌കൂളിന്റെ പ്രവൃത്തി ഉദ്ഘാടനം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി നിർവ്വഹിച്ചു. പഞ്ചായത്ത് സമാഹരിച്ച 15 സെന്റ് സ്ഥലത്ത് ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയാണ് പ്രവൃത്തി ആരംഭിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് മുഖ്യാതിഥിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |