വളാഞ്ചേരി: യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. ബാബുരാജ് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ. വേണുഗോപാൽ, കെ.എം. ഫിറോസ് ബാബു, ലോക്കൽ കമ്മിറ്റി അംഗവും കൗൺസിലറുമായ ഇ.പി. അച്യുതൻ, കൗൺസിലർ കെ.കെ. ഫൈസൽ തങ്ങൾ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.ടി. പ്രേമരാജൻ സ്വാഗതവും കെ.പി. യാസർ അറഫാത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |