മലപ്പുറം: കാവനൂർ തൃപ്പനച്ചി മോങ്ങം റോഡിൽ പുനരുദ്ധാരണപ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം 17 മുതൽ പ്രവൃത്തി തീരുന്നതുവരെ പൂർണമായും നിരോധിച്ചു. ഈ റോഡുവഴി പോകേണ്ട വാഹനങ്ങൾ തൃപ്പനച്ചി ആശുപത്രിപ്പടി മുത്തന്നൂർ കാവനൂർ റോഡ് വഴി കാവനൂർ ഭാഗത്തേക്കും തിരിച്ചും അതേ റൂട്ടിൽ പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
മലപ്പുറം: കൊണ്ടോട്ടി നിരത്തുകൾ സെക്ഷന് കീഴിലുള്ള വാവൂർ ചെറിയപറമ്പ് റോഡിൽ ബി.എം പ്രവൃത്തി ആരംഭിക്കുന്നതിനാൽ 17 മുതൽ പ്രവൃത്തി പൂർത്തിയാകും വരെ ഇതിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ കടുങ്ങല്ലൂർ വിളയിൽ ചാലിയപ്പുറം വഴിയും അരീക്കോട് വാഴക്കാട് റോഡ് വഴിയും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |