മലപ്പുറം:സ്‌കൂൾ പാചക തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് സ്‌കൂൾ പാചകതൊഴിലാളി സംഘടന (എച്ച്.എം.എസ് ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മലപ്പുറത്ത് ചേർന്ന് കൺവെൻഷൻ മനുഷ്യാവകാശ പ്രവർത്തകൻ ശ്രീധരൻ തേറമ്പിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം നൂർജഹാൻ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ്, ജില്ലാ സെക്രട്ടറി മുഹമ്മദ് ഷറീഫ്, പി.എം. ഷംസുദ്ധീൻ, റംസ അഷറഫ്, ടി. സുഹ്റാബി, യു. ഫസീല, എൻ. ലക്ഷ്മി, വി. സരോജിനി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |