കാളികാവ്: ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ എസ്.ഐ.ആറിനും നിയോഗിച്ചു. ഇതോടെ കാളികാവ് ഫാമിലി ഹെൽത്ത് സെന്ററിനു കീഴിലെ ആരോഗ്യ പ്രവർത്തനങ്ങൾ അവതാളത്തിലായി.
ഹെൽത്ത് ഇൻസ്‌പെക്ടർ കസേരയിൽ ആളില്ലാതായിട്ട് മൂന്നു മാസം കഴിഞ്ഞു. പിന്നീട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറാണ് മുഴുവൻ കാര്യങ്ങളും നോക്കിയിരുന്നത്.
ആരോഗ്യ വകുപ്പ് ജീവനക്കാരെ ഒരു കാരണവശാലും ബി.എൽ.ഒമാരാക്കരുത് എന്ന കർശന നിർദ്ദേശമുണ്ടായിട്ടും കാളികാവ് ജെ.എച്ച്.ഐ എ.പി.പ്രമോദിനെ എസ്.ഐ.ആറിന്റെ പ്രവർത്തനത്തിന് നിയോഗിച്ചു. ഇത് കാരണം രണ്ടു മാസത്തോളമായി യാതൊരു ആരോഗ്യ പ്രവർത്തനവും നടത്താൻ കഴിയാത്ത അവസ്ഥയാണ്.
മേഖലയിൽ ഒരു മാസത്തിനിടെ പനി, ചുമ, മഞ്ഞപ്പിത്തം തുടങ്ങിയവ വ്യാപിച്ചിരുന്നു.
ഈ സാഹചര്യത്തിൽ കൃത്യമായ ഇടപെടലോ പ്രതിരോധ പ്രവർത്തനമോ കാര്യ ക്ഷമമായി നടത്താൻ കഴിഞ്ഞിട്ടില്ല.
അനിവാര്യം നിയമനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |