താനാളൂർ : ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടർക്ക് മുസ്ലിം ലീഗ് താനാളൂർ പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി. പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി ടി പി എം മുഹ്സിൻ ബാബു ആണ്
കലക്ടർക്ക് പരാതി നൽകിയത്. ഒരു വീട്ടിൽ ഉൾപ്പെടുന്നവർ വ്യത്യസ്ത വീട്ടു നമ്പറിലും വ്യത്യസ്ത ബൂത്തുകളിലും ചിതറി കിടക്കുന്ന സാഹചര്യമുണ്ട്. പ്രവാസികൾ എസ്.ഐ.ആറിൽ നിന്ന് പുറത്ത് പോകാനുള്ള സാഹചര്യമൊഴിവാക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |