
താനൂർ: സി.എച്ച് ഫൗണ്ടേഷൻ്റെ കീഴിൽ ഫെബ്രവരി 16ന് മീനടത്തൂരിൽ പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ്
സെൻ്ററിൻ്റെ
ധന സമാഹരണത്തിനായി
ഈത്തപ്പഴ ചലഞ്ച്
നടത്തുമെന്ന്
സംഘാടകർ
പറഞ്ഞു. പദ്ധതിയുടെ
ഉദ്ഘാടനം
താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം
തോട്ടുങ്ങൽ ഉസ്മാൻ ഹാജിയിൽ നിന്നും
ഫണ്ട് സ്വീകരിച്ച്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എ.പി. സ്മിജി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്
പി കെ ഫിറോസ്, കെ.എൻ. മുത്തുക്കോയ തങ്ങൾ,
പി. അഷ്റഫ്,ഇ.പി. ഷരീഫ് ബാവ ഹാജി, മുജീബ് താനാളൂർ, കുഞ്ഞു മീനടത്തൂർ
എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |