SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.57 PM IST

വാർഷിക ആഘോഷം

Increase Font Size Decrease Font Size Print Page
news
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി അജ്മൽ ഉദ്ഘാടനം ചെയ്യുന്നു.

വണ്ടൂർ: പോരൂർ യു.സി.എൻ.എൻ.എം എ.യുപി സ്‌കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന 75ാം വാർഷിക ആഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി അജ്മൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപടികൾ, സമ്മാനദാനം എന്നിവ നടന്നു. ചടങ്ങിൽ പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി.ഉണ്ണിച്ചാത്തൻ, പോരൂർ ഇംപ്ലിമെന്റിംഗ് ഓഫീസർ അബ്ദുല്ല, പോരൂർ ക്ലസ്റ്റർ ഹെഡ് എം.മുജീബ് റഹ്മാൻ, പോരൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി.പി.സക്കീന മുൻ വാർഡ് മെമ്പർമാരായ പി.അൻവർ, ഹസ്‌ക്കർ മഠത്തിൽ, പൂർവ്വ വിദ്യാർത്ഥികളായ കെ.പി.ഷൗക്കത്തലി, ഷാഹുൽ ഹമീദ്, എം.ടി.എ വൈസ് പ്രസിഡന്റ് അഞ്ജലി, എം.ടി.എ പ്രസിഡന്റ് വി.എം.സർത്താജ, സ്‌കൂൾ അദ്ധ്യാപകൻ പി.അനൂപ് പങ്കെടുത്തു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY