SignIn
Kerala Kaumudi Online
Friday, 24 April 2026 9.58 PM IST

രാത്രികാല പഠന ക്യാമ്പിന് തുടക്കമായി

Increase Font Size Decrease Font Size Print Page
s
ജില്ലാ പഞ്ചായത്ത് മെമ്പർ എം.കെ. മുസ്തഫ അബ്ദുൽ ലത്തീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

കാളികാവ്: വിജയഭേരി പദ്ധതി പ്രകാരം പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന രാത്രികാല പഠന ക്യാമ്പിന് അഞ്ചച്ചവിടി ഗവ. ഹൈസ്‌കൂളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം എം.കെ മുസ്തഫ അബ്ദുൽ ലത്തീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും എ പ്ലസ് സാദ്ധ്യതയുള്ളവർക്കും പ്രത്യേകം പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചു മുതൽ ഒമ്പത് വരെയാണ് സ്‌പെഷ്യൽ പഠന ക്യാമ്പ് . പുതിയ പുസ്തകങ്ങളെ പ്രത്യേകം കണക്കിലെടുത്തുള്ള പ്രത്യേക പഠനവും പരിശോധനയും ക്യാമ്പിന്റെ ഭാഗമായി നടക്കും. ഇതിനായി പ്രത്യേകമായി വിവിധ അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ വാർഡ് മെമ്പർ പി.അബ്ദുറഹ്മാൻ, ഹെഡ്മിസ്ട്രസ് പി.സിന്ധു, പി.ടി.എ പ്രസിഡന്റ് കെ.ടി. റഷീദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.