മലപ്പുറം : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് നടപ്പാക്കുന്ന അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി മലപ്പുറം ഗവ. കോളേജിനനുവദിച്ച
സ്‌കിൽ കോഴ്സുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി നിർവ്വഹിച്ചു.
പ്രിൻസിപ്പൽ പ്രൊഫ. സൈനുൽ ആബിദ് കോട്ട അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്തംഗം ജയ്സൽ എളമരം അതിഥിയായി. കോഴ്സ് കോഓർഡിനേറ്റർ ഡോ. മൊയ്തീൻ കുട്ടി കല്ലറ , ഐ.ക്യു. എ.സി. ജോയന്റ് കോർഡിനേറ്റർ ഡോ. അബ്ദുസ്സലാം കണ്ണിയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |