താനൂർ: താനാളൂർ എ.എം എൽ.പി സ്കൂൾ 118-ാമത് വാർഷികാഘോഷത്തിന്റെയും
സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ പ്രദീപ് താനൂരിനുള്ള യാത്രയയപ്പിൻ്റെയും ലോഗോ പ്രകാശനം ചെയ്തു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പൂത്തടം താനൂർ എ.ഇ.ഒ ടി.എസ് സുമയ്ക്ക് നൽകിയാണ് പ്രകാശനം
നിർവഹിച്ചത്. ചടങ്ങിൽ താനാളൂർ പഞ്ചായത്ത്
പ്രസിഡന്റ് വി.പി.ഒ. അസ്കർ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അലി അഷ്റഫ്,
സെയ്തലവി തൊട്ടിയിൽ, ഡോ.ഷഹ്ന നിഷാദ്, മെമ്പർ തോട്ടുങ്ങൽ ഉസ്മാൻ ഹാജി,
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ മുജീബ് താനാളൂർസംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |