വള്ളിക്കുന്ന് : ഒലിപ്രംകടവ് ഉദയാ വായനശാലയുടെ ആഭിമുഖ്യത്തിൽ എഴുത്തോളം 2026 സാഹിത്യകളരി വാർഡ് മെമ്പർ വിബി കോണത്ത് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി വായനശാലയുടെ പ്രസിദ്ധീകരണമായ കൈയെഴുത്തുമാസിക സർഗവസന്തത്തിന്റെ
പുതിയ ലക്ക പ്രകാശനവും എഴുത്തുകളരിയും സാഹിത്യകാരൻ റഷീദ് പരപ്പനങ്ങാടി നിർവഹിച്ചു. നവോത്ഥാന സാഹിത്യ സംസ്‌കൃതിയുടെ ഭാഷാശ്രീ പുരസ്‌ക്കാര ജേതാവ് സി.മോഹൻദാസ്, ഫിസിക്സിൽ ഡോക്ടരേറ്റ് നേടിയ വായനശാലാ അംഗങ്ങളായ വിഷ്ണു, അഞ്ജു. മികച്ച യാത്രാവിവരണം തയ്യാറാക്കിയ ഗ്രന്ഥശാലാ പ്രവർത്തകർ എന്നിവരെ അനുമോദിച്ചു.പഞ്ചായത്ത് വായനശാലാ സമിതി കൺവീനർ കെ.എം. നാരായണൻ, ശശി , എസ്. അനില , സി.മോഹൻദാസ്, കെ. ശശിധരൻ, കെ.വി. ഷീജ, വി.പി. സതീന്ദ്രബാബു, കെ. അഞ്ജു എന്നിവർ സംസാരിച്ചു. ഗീത അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
