താനൂർ: രായിരിമംഗലം ഈസ്റ്റ് ജി.എൽ.പി.സ്‌കൂളിന് വിദ്യാകിരണം മിഷന്റെ ഭാഗമായി അനുവദിച്ച കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. വാർഡ് കൗൺസിലർ കെ.പ്രിയേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു . അടുത്ത മാസം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ ആർ. ശ്രീകുമാറിനുള്ള ഉപഹാരം മന്ത്രി കൈമാറി. ഡിവിഷൻ കൗൺസിലർമാരായ കെ ആനന്ദൻ, ലാമിഹ് റഹ്മാൻ, സുമിത ധനേഷ്, മുൻ പ്രധാന അദ്ധ്യാപകൻ ടി. സജീവൻ, പി.ടി.എ. പ്രസിഡന്റ് എം. മുഹമ്മദ് ഇക്ബാൽ, എം.പി.ടി.എ.പ്രസിഡന്റ് എം.പി.റജ്ജലത്ത് ബീവി എന്നിവർ സംസാരിച്ചു. ഒരു കോടി രൂപ ചെലവിട്ടാണ് പുതിയ മൂന്നുമുറി ക്ലാസ്സ് കെട്ടിടം പണിയുന്നത്. പ്രധാന അധ്യാപകൻ ആർ.ശ്രീകുമാർ സ്വാഗതവും ടി.കെ. ബിന്ദു നന്ദിയും നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |