തിരൂർ: ആധുനിക മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജീവിത വൃത്താന്തത്തെക്കുറിച്ചുള്ള ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തിൽ നൂറ്റാണ്ടുകളായി മലയാളികളുടെ മനസ്സിലുള്ള എഴുത്തച്ഛന്റെ ഭാവനാചിത്രം മൂർത്തരൂപത്തിലാക്കി വരയുടെ കുലപതി ആർട്ടിസ്റ്റ് നമ്പൂതിരി മലയാള സർവകലാശാലയ്ക്ക് സമർപ്പിച്ചിരുന്നു. ഈ ഛായാപടത്തിന്റെ അനാച്ഛാദനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ന് വൈകിട്ട് 5ന് നിർവഹിക്കും. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല അക്ഷരം കാമ്പസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എം.എൽ.എ കുറുക്കോളി മൊയ്തീൻ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, സാഹിത്യകാരൻ കെ.പി.രാമനുണ്ണി സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |