തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയം ദേശീയ മത്സരങ്ങൾക്ക് വേദിയാകുന്നു. നവംബർ 28 മുതൽ ഡിസംബർ മൂന്നുവരെ സീനിയർ നാഷണൽ വനിതാ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് നടക്കും. ഇതിനോടനുബന്ധിച്ച് സാങ്കേതിക വിദഗ്ദർ സ്റ്റേഡിയം സന്ദർശിച്ച് പരിശോധന നടത്തി. നിലവിലുള്ള രണ്ട് ഫുട്ബാൾ ഗ്രൗണ്ടുകളിലൊന്ന് മത്സരത്തിനായും മറ്റേത് പ്രാക്ടീസിനായും ഉപയോഗിക്കും. ഗ്രൗണ്ടിൽ ഏതാനും പ്രവൃത്തികൾ പൂർത്തീകരിക്കാനുള്ളത് ഉടൻ ചെയ്യുമെന്ന് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ സീനിയർ കൺസൾട്ടന്റ് മിഖായേൽ ആൻഡ്രൂസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |