മലപ്പുറം: അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി സർക്കാരിന്റെ നിർദേശാനുസരണം രൂപീകരിച്ച സ്ക്വാഡുകൾ ഇന്ന് മുതൽ ജില്ലയിൽ പരിശോധന ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ പറഞ്ഞു. അതേ സമയം സ്ക്വാഡുകളുടെ പരിശോധന വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലയിലെ ചില സ്ഥാപനങ്ങൾ അവശ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തഹസിൽദാർമാരുടെ നേതൃത്വത്തിൽ സ്ക്വാഡ് പരിശോധന നടത്താൻ തീരുമാനിച്ചത്.
കൊവിഡിനെ തുടർന്ന് വ്യാപരമേഖല തകർന്നിട്ടുണ്ട്. എന്നാൽ ചിലർ ഈ അവസരം മുതലെടുത്ത് അവശ്യസാധനങ്ങളുടെ വിലകൂട്ടുകയാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. അതിന് ജില്ലയിലെ മുഴുവൻ വ്യാപരികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും കളക്ടർ പറഞ്ഞു. ജില്ലാ വികസന കമീഷണർ എസ്. പ്രേംകൃഷ്ണൻ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |