തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഈ മാസം വിരമിക്കുന്നവർക്ക് യൂണിവേഴ്സിറ്റി സ്റ്റാഫ് വെൽഫെയർ ഫണ്ടിന്റെ ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി. പി.കെ. അബ്ദുൾ അസീസ്, വി.ആർ. അനിൽകുമാർ, ടി. ഗോപാലകൃഷ്ണൻ, പി.കെ. ഗോകുൽ രാജ്, സരസ്വതി തെക്കേപ്പാട്ട്, എം.ഐ. ഫാത്തിമ ബീവി, സി. മിനി, സി.എച്ച്. ഹംസ ചോലശ്ശേരി, കെ. അബ്ദുറഹ്മാൻ, കെ. ബാബുരാജ് എന്നിവരാണ് വിരമിക്കുന്നവർ. ചടങ്ങ് വൈസ് ചാൻസലർ ഡോ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാൻസലർ ഡോ. എം.കെ. നാസർ അദ്ധ്യക്ഷനായി. രജിസ്ട്രാറുടെ ചുമതലയുള്ള സി. ജ്യോതി കുമാർ, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്വിൻ സാംരാജ്, ഫിനാൻസ് ഓഫീസർ കെ. ജുഗൽ കിഷോർ, സ്റ്റാഫ് വെൽഫെയർ ഫണ്ട് ഡയറക്ടർ ബോർഡംഗങ്ങൾ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |