വളാഞ്ചേരി: ദേശീയപാത ആറുവരി നിർമാണത്തിന്റെ ഭാഗമായി പോവുകയായിരുന്ന കോൺക്രീറ്റ് മിക്സിംഗ് ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പാലക്കാട് വിളയൂർ കരിങ്ങനാട് സ്വദേശി നാലകത്ത് ഷാനവാസിനെ (30) പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12.30നാണ് അപകടം.
കാവുംപുറത്ത് നിന്ന് ആതവനാട്ടേക്ക് പോകുകയായിരുന്നു അപകടത്തിൽപ്പെട്ട ബൈക്ക്. വട്ടപ്പാറ ഓണിയൽപ്പാലം പ്രദേശത്ത് ദേശീയപാത നിർമിക്കുന്നതിന്റെ ഭാഗമായി വരികയായിരുന്ന കോൺക്രീറ്റ് മിക്സിംഗ് ലോറി കാവുംപുറം സലഫി മസ്ജിദിന് സമീപമുള്ള പാലത്തിന് സമീപം വച്ച് ബൈക്കിനെ ഇടിക്കുകയും കുറച്ചു ദൂരം വലിച്ചിഴച്ചു കൊണ്ടുപോവുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |